ഇന്ത്യയെ പുകഴ്ത്തി അമേരിക്ക, ഒട്ടേറെ മേഖലകളില്‍ ഇന്ത്യ വളരുകയാണ്

single-img
26 May 2017

വാഷിങ്ടന്‍: അമേരിക്കപ്പോലുള്ള രാജ്യത്തിനുവരെ വിവിധ സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്ന വികസനമാണ് ഇന്ത്യയുടേതെന്ന് യുഎസ് നിയമജ്ഞന്‍ റോബര്‍ട്ട് ഒര്‍. ഇന്ത്യ വിശാലമായി ചിന്തിക്കുകയും ദ്രുതഗതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പ്രധാന എതിരാളിയായ ചൈനയെ പിന്നിലാക്കുന്നതിലാണ് ഇപ്പോള്‍ ഇന്ത്യയുടെ ശ്രമമെന്നും റോബര്‍ട്ട് ഒര്‍ പറയുന്നു. യുഎസ് ലീഡര്‍ഷിപ്പ് ഇന്‍ ഏഷ്യ പസഫിക് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന കാര്യങ്ങളിലും സാമ്പത്തിക മേഖലയിലും ശ്രദ്ധപതിപ്പിച്ചുകൊണ്ടുള്ള തന്ത്രപ്രധാന നിലപാടുകളാണ് ഇന്ത്യയുടേത്. സൗരോര്‍ജം, കാറ്റ് എന്നിവയില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. ഗാര്‍ഹിക, രാജ്യാന്തര തലത്തില്‍ ഇവയെ നിക്ഷേപിക്കുകയാണവര്‍ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ വിവിധ ഘടകങ്ങളുണ്ടെന്നും ഒര്‍ അഭിപ്രായപ്പെട്ടു.