വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കടന്നപ്പള്ളി, സിഎജി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിശോധിക്കും

single-img
26 May 2017


തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സിഎജി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. പദ്ധതിയില്‍ തുടര്‍നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ചു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പദ്ധതി നിര്‍ത്തിവയ്ക്കാവുന്ന സാഹചര്യമല്ല. നയപരമായ മാറ്റങ്ങളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.