അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 11 ദിവസം പ്രായമായ പെണ്‍കുഞ്ഞ്‌

single-img
26 May 2017


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു ശെല്‍വരാജ് ദമ്പതികളുടെ 11ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, നവജാതശിശുവിന്റെ മരണകാരണം എന്തെന്ന ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. ഈ മരണത്തോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി.