സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ :സൈനിക ഉദ്യേഗസ്ഥര്‍ക്ക് മുന്നിൽ സിനിമ പ്രദര്‍ശിപ്പിച്ചു

single-img
22 May 2017

ഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന സിനിമ ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും. സിനിമ തിയേറ്ററുകളിലെത്തും മുമ്പേ തന്നെ പ്രത്യേക പ്രദര്‍ശനം നടന്നിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യയിലെ സൈനിക ഉദ്യേഗസ്ഥര്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. സച്ചിന്‍.. സച്ചിന്‍ എന്ന വിളികളോടെയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം സമാപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എയര്‍ഫോഴ്സില്‍ പ്രത്യേക പദവിയുള്ള ക്യാപ്റ്റനാണ് സച്ചിന്‍. എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ദനോവ, ഇന്ത്യന്‍ എയര്‍ഫോഴ്സ്, ആര്‍മി, നേവി ഉദ്യോഗസ്ഥര്‍ കുടുംബസമേതം എത്തിയാണ് പ്രദര്‍ശനം കാണ്ടത്.