മഹാഭാരതം തിയേറ്ററില്‍ കാണിക്കില്ലെന്ന് ശശി കലയുടെ ഭീഷണി

single-img
22 May 2017

കൊച്ചി: ഇതിഹാസ കഥാപാത്രമായ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന മോഹന്‍ ലാല്‍ ചിത്രം മഹാഭാരതം തിയേറ്ററില്‍ തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. ചിത്രത്തിന് രണ്ടാമൂഴമെന്നായിരുന്നു തുടക്കത്തില്‍ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീടത് മഹാഭാരതം എന്ന് ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു.

രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയുന്നതെങ്കില്‍ ചിത്രത്തിന് ആ പേര് തന്നെയിടണമെന്നും മഹാഭാരതം എന്ന പേരില്‍ ഇറങ്ങുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാവണം സിനിമയെന്നും സിനിമ എടുക്കുന്നവര്‍ ഇതു ശ്രദ്ദിക്കണമെന്നും ശശികല വ്യകതമാക്കി.

എം.ടിയുടെ രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ സിനിമക്ക രണ്ടാമൂഴം എന്ന പേരിടാതെ മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല ഭീഷണി മുഴക്കി. പൊതുയോഗത്തില്‍ ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു ശശികലയുടെ ഭീഷണി .