രജനീകാന്ത് ബിജെപിയിലേക്ക്;സ്വാഗതം ചെയ്ത് അമിത് ഷായും ഗഡ്ക്കരിയും

single-img
22 May 2017


തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് ആരാധകര്‍ക്ക് രജനീകാന്ത് സൂചന നല്‍കിയതിന് തൊട്ടു പിന്നാലെ താരം ബിജെപിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.വരവിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കൂടിക്കാഴ്ചയ്ക്ക് രജനിയുടെ സമ്മതം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തു.

തലസ്ഥാനമായ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്കു ക്ഷണിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യകതമാക്കിയത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത സംസാരിക്കവെയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അമിത് ഷാ വ്യകാതമാക്കിയത്. രജനീകാന്ത് എപ്പോഴാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്ന് താനെങ്ങനെയനെയാണ് തീരുമാനിക്കുക എന്നു ചോദിച്ച ഷാ, നല്ലവരായ എല്ലാവരും ബിജെപിയിലേക്ക് വരുന്നതിനെ ബി ജെപി സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

മോദി -രജനീകാന്ത് കൂടിക്കാഴ്ചയെ പറ്റിയുള്ള ചോദ്യത്തിന് അമിത്ഷാ യുടെ മറുപടി ഇങ്ങനെയായിരുന്നു. മോദിജിയുമായി കൂടിക്കാഴ്ച നടത്താന്‍ ആയിരങ്ങളാണ് എത്തുന്നത്. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന നല്ലവരായ വ്യക്തികള്‍ മോദിജിയെ കാണാന്‍ എത്തുന്നുണ്ട് അവര്‍ അദ്ദേഹത്തെ കാണുക തന്നെ വേണം – ഷാ പറഞ്ഞു.
അതേസമയം രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയും രംഗത്തെത്തി. രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബിജെപിയെ കുറിച്ചും ചിന്തിക്കുക എന്നാണ് തനിക്ക് അദ്ദേഹത്തോട് പറയാനുള്ളതെന്ന്ഗഡ്ക്കരി അറിയിച്ചു.അതേസമയം , തമിഴ്‌നാട് മുഖ്യമന്ത്രിയായി പാര്‍ട്ടി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് , അതില്‍ തീരുമാനമേടുക്കേണ്ടത് നേതൃത്വമാണെന്ന് ഗഡ്ക്കരി മറുപടി പറഞ്ഞു.

 

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പോയ്സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.തമിഴനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ആവശ്യപ്പെട്ടാണ് തമിഴര്‍ മുന്നേറ്റ പടൈ പ്രതിഷേധം നടത്തുന്നത്. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.