സ്വാമി ചരിതം:യുവതിയെ പീഡിപ്പിക്കുന്നതിനിടയില്‍ ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട സ്വാമിയുടെ കഥ

single-img
20 May 2017

 


തിരുവനന്തപുരം : വീട്ടില്‍ പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിക്കുന്നതിനിടയില്‍ ജനനേന്ദ്രിയം മുറിച്ച് മാറ്റപ്പെട്ട ഹരി സ്വാമിയുടെ ചരിത്രം ഇങ്ങനെ:

തിരുവനന്തപുരം കണ്ണന്‍മൂലയില്‍ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുനടന്ന സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് ഇപ്പോള്‍ ലിംഗഛേദനം സംഭവിച്ച ശ്രീഹരി സ്വാമി എന്ന ഗംഗോശാനന്ദ തീര്‍ത്ഥപാദം. ഇദ്ദേഹം ഈ പേര് സ്വീകരിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട് അതിതാണ്. 15 വര്‍ഷങ്ങള്‍ക്ക മുന്‍പ് ഹരി എന്നൊരാള്‍ സന്യാസിയാകണമെന്ന ആഗ്രഹവുമായി പന്‍മന ആശ്രമത്തിലെത്തുന്നു. അവിടെ വെച്ച് അദ്ദേഹം സന്യാസിയിയാകുന്നതിന് തൊട്ടുമുന്‍പുള്ള ബ്രഹ്മചാരി കോഴ്‌സിന് ചേരുകയും ഗംഗാനന്ദ തീര്‍ത്ഥ പാദരെന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു.

മന്ത്രദീക്ഷ കിട്ടുന്നതിന് മുന്‍പ് കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുന്ന സ്വാമി പന്‍മന ആശ്രമത്തിലെ കാര്‍ഡ് തരപ്പെടുത്തുകയും പിന്നീട് വീടുകളില്‍ ചെറിയ പൂജകള്‍ നടത്തി മുമ്പോട്ട പോകുകയും ചെയ്യുന്നു.കുറേക്കാലത്തെ തരികിട പൂജകള്‍ക്കൊടുവില്‍ ദൈവസഹായം എന്നപേരില്‍ ഹോട്ടല്‍ ആരംഭിക്കുന്ന സ്വാമി പിന്നീട് 3 ഹോട്ടലുകള്‍ ആരംഭിച്ച് വാടകയ്ക്ക് നല്‍കി ഹോട്ടല്‍ ബിസിനസ്സില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നതില്‍ ഇഷ്ടം കണ്ടെത്തിയിരുന്ന സ്വാമിക്ക് നാട്ടില്‍ ബുള്ളറ്റ് സ്വാമിയെന്നും ദൈവസഹായം സ്വാമിയെന്നും വിളിപ്പേരും ഇതിനോടകം കിട്ടിയിരുന്നു.

ആഭിചാര പ്രക്രിയകള്‍ നടത്തി കാശ് തട്ടുന്നതില്‍ സ്വാമി മുന്‍ പന്തിയിന്‍ നിന്ന സ്വാമി തന്റെ പെരുമാറ്റം കൊണ്ട് മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുന്നതിൽ വിജയിച്ചിരുന്നു. കൂടാതെ സമൂഹത്തിലെ പലപ്രശ്‌നങ്ങളിലും സ്വാമി ഇക്കാലയളവില്‍ ഇടപ്പെട്ടിരുന്നു.

മലബാര്‍ പ്രദേശത്തെ 120-ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെയും ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്റെയും നേതൃത്വത്തില്‍ സന്യാസിമാര്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചപ്പോൾ | ഫോട്ടോ : ഹൈന്ദവകേരളം വെബ്സൈറ്റ്

ഇത്തരത്തില്‍ തലസ്ഥാനത്ത് തന്നെ പ്രമുഖ സന്യാസിമാരിലൊരാളായി മാറിയ തീര്‍ത്ഥപാദര്‍ 2010ല്‍ മലബാര്‍ പ്രദേശത്തെ 120ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ ഇന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും മാത്രമല്ല 2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്‍മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറായി മാറുകയും ചെയ്യുന്നു.

ഇത്തരത്തില്‍ പല വിഷയങ്ങളില്‍ രംഗത്തുണ്ടായിരുന്ന തീര്‍ത്ഥപാദര്‍ കണ്ണന്‍മൂലയില്‍ ചട്ടമ്പി സ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യം ഉന്നയിച്ച് രംഗത്തു വരുന്ന സാഹചര്യത്തിലാണ് ജനന്ദ്രേിയം മുറിച്ച് മാറ്റിയ പെണ്‍കുട്ടിയുടെ വീടുമായി അടുപ്പത്തിലാകുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പം സ്ഥാപിച്ച സ്വാമി പിന്നീട് പൂജകള്‍ക്കായി നിരന്തരം പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണെന്ന പോലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു.

ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി കൈയില്‍ വെച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ താന്‍ തന്നെ ജനനേന്ദ്രിയം മുറിച്ചുവെന്നാണ് സ്വാമി ഇപ്പോള്‍ അവകാശപ്പെടുന്നത്. ഉപയോഗമില്ലാത്ത വസ്തുവായതിനാല്‍ താന്‍ തന്നെ അത് മുറിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.