ജനിതക മാറ്റം വരുത്തിയ കടുക് വിത്തുകള്‍ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ എതിർത്ത് കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കി

single-img
19 May 2017

തിരുവനന്തപുരം: ജനിതക മാറ്റം വരുത്തിയ കടുക് വിത്തുകളുടെ ഉത്പാദനവും സംസ്‌ക്കരണവും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രം കൈ കൊണ്ട തീരുമാനത്തെ എതിര്‍ത്ത കേരള നിയമ സഭ ഇന്ന് പ്രമേയം പാസ്സാക്കി. പ്രമേയ അവതരണത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ കേന്ദ്ര ജനിതക എഞ്ചിനീയറിങ് കമ്മറ്റി കടുക് വിത്തുകളുടെ ഉത്പാദനത്തിലും സംസ്‌ക്കാരണത്തിലും ഉത്തരവ് നല്‍കിയത് നിര്‍ഭാഗ്യകരമെന്ന വാദിച്ചു.

രാജ്യത്തു ജനിതക മാറ്റം വരുത്തിയ ധാന്യ വിളകള്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കില്‍ സംസ്‌ക്കരണത്തിനൊരുക്കാമെന്നും ഈ വിഷയം പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണെന്നും നിയമസഭയില്‍ പറഞ്ഞു. കേന്ദ്രം ജനിതക കമ്മറ്റിയുടെ തീരുമാനം പരിഗണനയില്‍ എടുത്ത ഉത്തരവ് നടപ്പാക്കരുതെന്നും ഈ ഉത്തരവ് പാവപ്പെട്ട കൃഷിക്കാരേയും കാര്‍ഷിക മേഖലയും പ്രതികൂലമായി ബാധിക്കുമെന്നും കൃഷി മന്ത്രി അവകാശപ്പെട്ടു. ഈ തീരുമാനം പാരമ്പര്യ വിളകളേയും കൃഷിക്കാരേയും നശിപ്പിക്കുമെന്നും പില്‍ക്കാലത്ത സംസ്‌ക്കരണത്തിന് കര്‍ഷകര്‍ മള്‍ട്ടി നാഷ്ണല്‍ കമ്പനികളെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വിറ്റുവരവ് ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളില്‍ നിന്ന ലഭിക്കുമോ എന്ന ഇതുവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെന്നും കൂടാതെ ഈ വിത്തിനങ്ങള്‍ പുതിയ കീടങ്ങളെ ആകര്‍ഷിക്കുമെന്നും കൃഷി മന്ത്രി സുനില്‍ കുമാര്‍ സഭയില്‍ ഉന്നയിച്ചു. വിളകളെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ശക്തി കൂടിയ കീടനാശിനികളെ പ്രയോഗിക്കേണ്ടി വരുമെന്നും ഇത് കര്‍ഷകരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില തല്‍പരകക്ഷികള്‍ ഭക്ഷ്യയോഗ്യമായ എണ്ണയില്‍ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി ജനിതക മാറ്റം വരുത്തിയ കടുകുകളില്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ജനിതക മാറ്റം വരുത്തിയ 75 ധാന്യ വിളകളില്‍ പരിശോധന നടന്നുവരികയാണെന്നും ജനിതകമാറ്റം വരുത്തിയ കടുകില്‍ അനുമതി നേട്ടം കൈവരിക്കുന്നതോടെ മറ്റുളളതിലും അനുമതി നേടിയെടുക്കാന്‍ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനിതക മാറ്റം വരുത്തിയ വിളകള്‍ ജനങ്ങളുടെ താല്‍പര്യത്തിനെതിരാണെന്നും ഇത് കൃഷിക്ക വിനാശമാണെന്നും സഭയെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പ്രതിപക്ഷം പ്രമേയത്തെ പിന്‍താങ്ങുകയും ഈ വിഷയത്തില്‍ മുഴുനീള ചര്‍ച്ച വേണമെന്ന ആവശ്യപ്പെടുകയും ചെയ്തു. ഇതു സംബന്ധിച്ച് ചര്‍ച്ച ഗവണ്‍മെന്റ് ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്ന മന്ത്രി പ്രതിപക്ഷത്തെ അറിയിച്ചു.