ഓര്‍ക്കുന്നുണ്ടോ ബിട്ടി മൊഹന്തിയെ? വിവാദമായിരുന്ന കേസിലെ പ്രതി ബിട്ടി മൊഹന്തി രണ്ടു മാസത്തിനുള്ളില്‍ ജയില്‍ മോചിതനാകും

single-img
19 May 2017

ബിട്ടി മൊഹന്തിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ? ഒരു പക്ഷെ രാഗവ് രാജന്‍ എന്നു പറഞ്ഞാല്‍ എല്ലാരും ഓര്‍ത്തിരിക്കാന്‍ സാധിക്കും. അത്രക്കു വിവാദമായിരുന്നു രാഗവ് രാജന്‍ എന്ന വ്യാജപേരില്‍ താമസിച്ചിരുന്ന ബിട്ടിയുടെ കേസ്. ജനിച്ചത് സമ്പന്നകുടുംബത്തില്‍ ഒഡിഷയില്‍ ഡിജിപി ബിധ്യ ബൂഷന്റെ മകനായി.

വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നിന്ന ബിട്ടി 2006-ല്‍ ഡല്‍ഹിയില്‍എം ബി യെ ചെയ്യുന്ന കാലത്താണ് പീഡന കേസില്‍ ശിക്ഷിക്കപ്പെടുന്നതും പിന്നീട് ജയിലില്‍ ആകുന്നതും. കേസിനാസ്പദമായ സംഭവം നടക്കുന്നത് ഇങ്ങനെ. ഡല്‍ഹിയില്‍ എം ബിയെ ചെയ്യുന്ന കാലത്ത ബിട്ടി ഒരു ജര്‍മ്മന്‍ യുവതിയുമായി അടുക്കുന്നു. ഗവേഷണ കര്‍ത്തവ്യവുമായി ഇന്ത്യയിലെത്തിയതായിരുന്നു ഈ പെണ്‍കുട്ടി. 26 കാരിയുമായി പ്രണയത്തിലായ ബിട്ടി പിന്നീട് രാജസ്ഥാനില്‍ അവധിയാഘോഷിക്കാനായിയെത്തുകയും തുടര്‍ന്ന രാജസ്ഥാനില്‍ ആല്‍വാറിലുള്ള ഹോട്ടല്‍ മുറിയില്‍വെച്ച് യുവതിയെ പീഡനത്തിന് ഇരയാക്കുക എന്നായിരുന്നു കേസ്.

തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ജയ്പൂരിലെ ഫാസ്റ്റ് ട്രാക്ക കോടതി അദ്ദേഹത്തെ 7 വര്‍ഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു. ശേഷം ഡി ജി പി കൂടിയായ അച്ഛന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ കല്‍ക്കട്ടയിലുള്ള വീട്ടില്‍ രോഗം ബാധിച്ച മുത്തശ്ശിയെ കാണാന്‍ 15 ദിവസത്തെ ജാമ്യത്തിലിറങ്ങിയ ബിട്ടി നീതി പീഠത്തെ കബളിപ്പിച്ചു ഒളിച്ചോടി പല നാടുകളില്‍ പേര് മാറി താമസിച്ച ശേഷം കേരളത്തില്‍ രാഗവ് രാജന്‍ എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂരുള്ള ശാഖയില്‍ ജോലി നോക്കുകയാരുന്നു.

പരോള്‍ അവസാനിക്കാന്‍ വെറും 7 മാസം ബാക്കി നില്‍ക്കെയാരുന്നു ബിട്ടി പരോളില്‍ ഇറങ്ങി ഒളിച്ചോടുന്നതെന്നത് മറ്റൊരു സത്യം. പോലീസ് പലയിടങ്ങളില്‍ അന്വേഷിച്ച ബിട്ടിയെ  ഒടുവില്‍ ഏറെ പണിപ്പെട്ട് കണ്ണൂരില്‍ നിന്നും പിടികൂടുകയായിരുന്നു. എന്നിരുന്നാലും ബിട്ടിയെ പോലീസ് പിടികൂടുന്നതു വരെ ഇദ്ദേഹത്തെ തിരിച്ചറിയാനോ സംശയിക്കാനോ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക വിദഗ്ദമായി ആയിരുന്നു രാഗവ് രാജന്‍ എന്ന പേരില്‍ ബിട്ടി ഇവരോട് ഇടപഴകിയിരുന്നത്.

2006-ല്‍ പരോളിലിറങ്ങി മുങ്ങിയ ബിട്ടിയെ പോലീസ് പിടികൂടുന്നത് 2013-ല്‍ കണ്ണൂരില്‍ നിന്നാണെന്നുള്ളതാണ് ഈ കേസിലെ മറ്റൊരു പ്രത്യകത. അറസ്റ്റ് ചെയ്തു നാലു വര്‍ഷത്തിന് ശേഷം ബിട്ടി ഒടുവില്‍ പുറത്തിറങ്ങുകയാണ്.  പരോളിലറങ്ങി മുങ്ങിയ കേസില്‍ കോടതി നീട്ടിയമൂന്നു മാസ കാലാവധിയും പൂര്‍ത്തിയാക്കി ജൂലൈ ആറിന് ബിട്ടി ജയില്‍ മോചിതനാകുകയാണ് ഇനി ഒരു ഒളിച്ചോട്ടത്തിന് ഇട നല്‍കാതെ.