ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശയെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂള്‍ സമയം മാറ്റുന്നു;ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ സ്കൂള്‍ അസംബ്ലിയും ഇനി ഒരുമിച്ച്

single-img
18 May 2017

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒമ്പതു മുതല്‍ മൂന്നു മണി വരെയാക്കിയേക്കും. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സമയമാറ്റത്തിനുള്ള ആലോചന.

ഒന്നു മുതല്‍ 12 വരെ ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവില്‍ ഒമ്പതു മണി മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്‌കൂളിന്റെയും സമയം ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

ബുധനാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധന സമിതി തീരുമാനം സര്‍ക്കാരിനു വിട്ടു. സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികളുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുമെന്ന നിലപാടാണ് അധ്യാപകസംഘടനകള്‍ക്കുള്ളത്.