സ്വാശ്രയ സമരം; കെഎസ്‌യു പ്രവര്‍ത്തര്‍ക്കെതിരായ പോലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്

single-img
17 May 2017

തിരുവനന്തപുരം: സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയും സമരത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവവും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ഹൈബി ഈഡനാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.

അതേസമയം കെഎസ്യു പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.