ഒരു മാസത്തിലേറെയായി തുടരുന്ന വെനസ്വേലൻ പ്രതിഷേധം: 43 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, തടവിലായത് 2,000ലേറെപ്പേർ

single-img
17 May 2017

കരാക്കസ്: വെനസ്വേലയിൽ ഒരു മാസത്തിലേറെയായി തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 43 പേർ കൊല്ലപ്പെടുകയും 2000 ലേറെപ്പേർ തടവിലാവുകയും ചെയ്തെന്ന് റിപ്പോർട്ട്. കൃത്യമായ കണക്കുകൾ പ്രകാരം ഏപ്രിൽ ഒന്നു മുതൽ 2,371 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 730 പേർ ഇപ്പോഴും ജയിലിൽത്തനെനയാണെന്നും സർക്കാർ വൃത്തങ്ങൽ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഏപ്രിൽ നാലിന് രാജ്യ തലസ്ഥാനമായ കരാക്കസിൽ നടന്ന പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 18 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. നിലവിൽ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണൽ അസംബ്ലിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.