ഒസാമ ബിൻ ലാദന്റെ ആധാർ കാർഡുണ്ടാക്കാൻ ശ്രമിച്ച സദ്ദാം ഹുസൈൻ അറസ്റ്റിൽ

single-img
16 May 2017

അമേരിക്ക പാക്കിസ്താനിൽ വെച്ച് കൊലപ്പെടുത്തിയ അൽഖായിദ നേതാവ് ഒസാമ ബിൻ ലാദനുവേണ്ടി ആധാർ കാർഡുണ്ടാക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അറസ്റ്റിലായ ആളുടെ പേരു സദ്ദാം ഹുസ്സൈൻ.

രാജസ്ഥാനിലെ ഭിൽവാരയിലുള്ള മണ്ഡൽ എന്ന സ്ഥലത്തെ ഇ മിത്ര കിയോസ്ക് നടത്തുന്ന സദ്ദാം ഹുസ്സൈൻ മൻസൂരി(25)യെ ആണു പോലീസ് അറസ്റ്റ് ചെയ്തത്. ബിൻ ലാദന്റെ ഒരു അവ്യക്തമായ ചിത്രം അപ്ലോഡ് ചെയ്തു ലാദന്റെ പേരിൽ ആധാർ കാർഡിനു ഓൺലൈൻ വഴി ഇയാൾ അപേക്ഷ നൽകുകയായിരുന്നു.

ആധാർ കാർഡ് നൽകുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഈ അപേക്ഷയിലെ പൊരുത്തക്കേടുകൾ ശ്രദ്ധിക്കുകയും സംസ്ഥാന ഐ ടി ഡിപ്പാർട്ട്മെന്റ് വഴി ഭിൽവാര എസ് പി ആയ പ്രദീപ് മോഹൻ ശർമ്മയെ വിവരമറിയിക്കുകയായിരുന്നു. മണ്ഡൽ പോലീസ് സ്റ്റേഷനിൽ സദ്ദാം ഹുസ്സൈനെതിരെ കേസ് രജിസ്റ്റർ ചെയ്തശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.