നടന്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാടിയില്‍ വെച്ച് യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; പീഡനം സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്

single-img
16 May 2017

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാടിയില്‍ വെച്ച് യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഏപ്രില്‍ 29ന് നല്‍കിയ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തന്നെ പാഡിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി.

അതേസമയം യുവതി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടി എടുക്കുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. മണിയുടെ മരണശേഷം പാഡി കാണുന്നതിനായി നിരവധി പേരാണ് എത്തുന്നത്. ഇവിടെ വച്ചാണ് തന്നെ യുവാവ് ലൈംഗികമായി ഉപയോഗിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

മണിയുടെ വിശ്രമ കേന്ദ്രമാണ് വീടിന് സമീപമുള്ള പാഡി. പാഡിയില്‍ വെച്ച് ബോധരഹിതനായതിനെ തുടര്‍ന്നാണ് മണിയെ ആശുപത്രിയിലെത്തിക്കുന്നതും മരണം സംഭവിക്കുന്നതും.