പാപുവ ന്യൂ ഗ്വിനിയയില്‍ ജയില്‍ ചാടാന്‍ ശ്രമിക്കവെ 17 തടവുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു

single-img
15 May 2017

പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗ്വിനിയയില്‍ ജയില്‍ ചാടാന്‍ ശ്രമിക്കവെ 17 തടവുകാര്‍ വെടിയേറ്റു മരിച്ചു. ബുയിമോ ജയിലില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തടവുകാരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചത്. വെള്ളിയാഴ്ച ജയില്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച തടവുകാര്‍ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടി വെയ്ക്കുകയായിരുന്നു.

തടവുചാടിയ മൂന്നു പേരെ പിടികൂടിയതായും ബാക്കി 57 തടവുകാര്‍ ജയിലില്‍നിന്നു രക്ഷപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ജയില്‍ ചാടിയതില്‍ ഭൂരിഭാഗം തടവുകാരും ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടുന്നവരാണ്. കഴിഞ്ഞ വര്‍ഷം ഇതേ ജയിലില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച 12 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചിരുന്നു.