വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ സഹോദരന്‍ കാണ്‍കെ വെടിവെച്ചു കൊന്നു

single-img
14 May 2017

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹോദരന്‍ കാണ്‍കെ വെടിവെച്ചു കൊന്നു. പ്രതി മനോജും സംഘവും യുവതിയുടെ വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ കിര്‍കി എക്സ്റ്റന്‍ഷനിലായിരുന്നു സംഭവം. യുവതിയെ വെടിവയ്ക്കുന്ന യുവാവിനെ മറ്റു മൂന്നുപേര്‍കൂടി സഹായിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യുവതിയുടെ സഹോദരന്‍ കാണ്‍കെയായിരുന്നു വെടിയുതിര്‍ത്തത്. നെഞ്ചില്‍ വെടിയേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതി മനോജ് കുറച്ചു മാസങ്ങള്‍ക്കുമുന്പ് യുവതിയെ വിവാഹം ആലോചിച്ചിരുന്നെന്നും അത് നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്നും യുവതിയുടെ ബന്ധുക്കളാണ് പോലീസിന് മൊഴി നല്‍കിയത്.