23 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു; സംഭവം പുറം ലോകമറിഞ്ഞത് മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരൻ വിവരം പൊലീസിൽ അറിയിച്ചപ്പോൾ

single-img
13 May 2017

പ്രതീകാത്മക ചിത്രം

ഹരിയാന: 23 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു. ഹരിയാനയിലെ റോത്തക് ജില്ലയിലാണ് സംഭവം.
യുവതിയുടെ മുഖത്തിന്റെ ഭാഗവും ശരീരത്തിന്റെ മറ്റ് അവയവങ്ങളും തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സുമിത്, വികാസ് എന്നിവരെ അറസ്റ്റ് ചെയ്തതായി എസ്.പിമാരായ സോണി പത്, അജയ് മാലിക് എന്നിവര്‍ പറഞ്ഞു. യുവതിയുടെ പരിചയക്കാരനാണ് താനെന്ന് സുമിത് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഇവര്‍ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ഭിത്തിയില്‍ മുഖം ചേര്‍ത്ത് ഉരയ്ക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. തലക്കേറ്റ അടിയാണ് യുവതിയുടെ മരണകാരണമെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വിവാഹ മോചിതയായ യുവതിയെ ഇക്കഴിഞ്ഞ 9 ാം തിയതി റോത്തകിലേക്ക് ചിലര്‍ കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ രക്ഷിതാക്കള്‍ സോണിപത് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.