തരൂരിന്റെ ‘ഫരാഗോ’:അര്‍ത്ഥം തിരഞ്ഞെത്തയവരെ കണ്ട് ഞെട്ടി ഓക്സ്ഫോര്‍ഡും

single-img
12 May 2017

രാജ്യം മുഴുവന്‍ ഞെട്ടിയ ശശിതരൂരിന്റെ ‘ഫരാഗോ’ എന്ന് വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയവരെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഓക്സ്ഫോര്‍ഡ് അധികൃതര്‍. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. പക്ഷേ ഇതിനെ ഒറ്റ ട്വീറ്റുകൊണ്ട് തന്നെ പൊളിച്ചടുക്കുകയായിരുന്നു ശശിതരൂര്‍ .

ഫരാഗോ എന്ന വാക്കുള്ള ട്വീറ്റിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ പലര്‍ക്കും കഴിയാതെവന്നിരുന്നു. അത്രയൊന്നും പരിചയമല്ലാത്ത ഫരാഗോയുടെ അര്‍ത്ഥം പല ഡിക്ഷണറികളിലായി ആളുകള്‍ തിരയുകയായിരുന്നു. ഓക്സ്ഫോര്‍ഡിന്റെ ഡിക്ഷണറിയിലും ഫരാഗോ ആളുകള്‍ തിരഞ്ഞു. അന്നേ ദിവസം ആ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയ ആളുകളുടെ എണ്ണം കണ്ട് അമ്പരക്കുകയായിരുന്നുവെന്ന് ഓക്സ്ഫോര്‍ഡ് അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഓക്സ്ഫോര്‍ഡ് ട്വീറ്റ് ചെയ്തു.സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നലെല്ലാമാണ് ഫറാഗോയുടെ അര്‍ത്ഥം.

സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്നതെന്ന് അവകാശപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളുമായാണ് കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി രംഗത്തുവന്നത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ശശിതരൂരിന്റെ വിശ്വസ്തനാണ് ഫോണില്‍ സംസാരിക്കുന്നത്.