ജനങ്ങളെ പിഴിയാന്‍ വീണ്ടും എസ്ബിഐ; എസ്ബിഐയില്‍ ഇനി സൗജന്യ എടിഎം ഇടപാടില്ല, ഓരോ ഇടപാടിനും 25 രൂപ

single-img
11 May 2017

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ സൗജന്യ എടിഎം സര്‍വീസ് നിര്‍ത്തലാക്കുന്നു. ഇനി മുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും 25 രൂപ ഈടാക്കാന്‍ എസ്ബിഐ തീരുമാനിച്ചു. മൂഷിഞ്ഞ നോട്ട് മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കും. പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാനും സര്‍വീസ് ചാര്‍ജ് ഈടാക്കും. 20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ 5000 രൂപവരെ മാത്രമേ സൗജന്യമായി മാറാനാകൂ. ഇതിനു മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു നോട്ടിന് രണ്ടു രൂപ അല്ലെങ്കില്‍ 5000 രൂപയ്ക്ക് അഞ്ചു രൂപ എന്ന നിരക്കിലാണ് ചാര്‍ജ്. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തും.

ഇക്കാര്യം എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നിലവില്‍ മൊട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും നോണ്‍ മെട്രോയില്‍ അഞ്ച് ഇടപാടുകളും സൗജന്യമായിരുന്നു.