കല്ലും മണലും സിമന്റും ഇഷ്ടികയുമൊന്നും വേണ്ട! വെറും പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ടൊരു ബസ് സ്‌റ്റോപ്പ്

single-img
11 May 2017

ഹൈദരാബാദ്: വെറും പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് ബസ്‌റ്റോപ്പോ?… അതെ, ഹൈദരാബാദിലെ സ്വരൂപ് നഗറിലെ ഈ ബസ്‌റ്റോപ്പുണ്ടാക്കിയിരിക്കുന്നത് കല്ലും മണലും സിമന്റും ഇഷ്ടികയുമൊന്നും ചേര്‍ത്ത് വച്ചല്ല. വെറും പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗിച്ചൊരു ബസ്‌റ്റോപ്പ് തന്നെ തീര്‍ത്തിരിക്കുകയാണിവര്‍. പ്ലാസ്റ്റിക്ക് കുപ്പികളും കൂടെ രണ്ടോ നാലോ മുളവടികളും മാത്രമാണ് ഇതിന്റെ നിര്‍മ്മാണ സാമഗ്രികള്‍.

ബാംബു ഹൗസിന്റെ റീസൈക്കിള്‍ ഇന്ത്യ എന്ന ക്യാംപയിനിന്റെ ഭാഗമായാണ് ഈ വിചിത്രമായ ബസ്സ്സ്റ്റോപ്പ് നിര്‍മാണം. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന പ്ലാസ്റ്റിക്കിനെ ഒരു വിധത്തിലും അതിന് അനുവദിക്കില്ലെന്നാണ് ബാംബു ഹൗസിന്റെ തീരുമാനം.
ഒരു ആക്രിക്കടയില്‍ നിന്നാണ് ബസ്സ്സ്റ്റോപ്പ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ അധികൃതര്‍ സ്വന്തമാക്കുന്നത്. സാമഗ്രികള്‍ എന്നാല്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ മാത്രം.

എട്ട് അടി ഉയരമുള്ള ഈ ബസ്സ്സ്റ്റോപ്പ് നിര്‍മാണത്തിന് 1000ത്തോളം പ്ലാസ്റ്റിക് കുപ്പികളും മുളയും ലോഹ തൂണുകളും ആവിശ്യമായി വന്നു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി വ്യാപിപ്പിക്കണമെന്നും ഇത് കല്ലും സിമന്റും ഉപയോഗിച്ച് നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞതാണെന്നും ബാംബു ഹൗസ് വക്താക്കള്‍ പറഞ്ഞു.