ഡിജിപി സെന്‍കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ജീവനക്കാരിയുടെ പരാതി; മാനദണ്ഡങ്ങള്‍ പാലിക്കാതെ അകാരണമായി തന്നെ സ്ഥലം മാറ്റിയെന്നാണാരോപണം

single-img
10 May 2017

തിരുവനന്തപുരം: തന്നെ അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ഡിജിപി സെന്‍കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ജീവനക്കാരിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് സ്ഥലം മാറ്റിയെന്നാണ് പരാതി.

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെന്നു കാണിച്ച് കുമാരി ബീനയാണ് പരാതി നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ നീക്കിയതെന്നാണ് ആരോപണം.

സര്‍ക്കാര്‍ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയാണ് സെന്‍കുമാര്‍ തല്‍സ്ഥാനത്ത് തിരിച്ചെത്തിയത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ചില വിവാദ ഉത്തരവുകള്‍ അടക്കം റദ്ദാക്കിയാണ് സെന്‍കുമാര്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ നടപടികള്‍ കൈക്കൊണ്ടത്. ഇത് പൊലീസ് ആസ്ഥാനത്ത് അസ്വസ്ഥതയ്ക്ക് ഇടയാക്കിയിരുന്നു. ഇതോടൊപ്പമെടുത്ത തീരുമാനങ്ങളിലൊന്നിലാണ് ജീവനക്കാരി പരാതിയുമായി രംഗത്തെത്തിയത്.