കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരന്റെ പരാമര്‍ശം : പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

single-img
9 May 2017

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിനായി വിഭാവനം ചെയ്ത കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരന്റെ പരാമര്‍ശം മുന്‍നിര്‍ത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഈ വിഷയം അടിയന്തര പ്രധാന്യമുള്ളതല്ലെന്നും നോട്ടീസ് അനുവദിക്കാനാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നോട്ടീസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.