വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധന: കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

single-img
9 May 2017

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയെഴുതാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെപ്പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുന്നത്. ഇത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നടപടി അനാവശ്യ മാനസികാഘാതമുണ്ടാക്കി. സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കണ്ട് വനിതാ പൊലീസ് മൊഴിയെടുക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.