മാണിയെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണം: പി.ജെ കുര്യന്‍

single-img
9 May 2017

തിരുവനന്തപുരം: കെ.എം. മാണിയെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാണിയും കൂട്ടരും യുഡിഎഫില്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാണിയെ കെപിസിസി നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ലെന്നും നേതാക്കളുടെ അഭിപ്രായം വ്യക്തിപരമാണെന്നും കുര്യന്‍ പറഞ്ഞു.