ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഇനി ഓണ്‍ലൈനായി പരാതി നല്‍കാം; പുതിയ പദ്ധതിയുമായി മനേകാ ഗാന്ധി

single-img
6 May 2017

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഇനി ഓണ്‍ലൈനായി പരാതി നല്‍കാം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് സേവനം ലഭ്യമാവുക. പുതിയ പദ്ധതി ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അറിയിച്ചു.

തൊഴിലിടങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ നേരിട്ട് പരാതി നല്‍കുവാന്‍ പലരും മടിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതിയുമായി വനിതാ ശിശുക്ഷേമ വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷമായി ഞങ്ങള്‍ ഈ മേഖലയില്‍ പഠനം നടത്തിവരികയാണ്. ഇതില്‍ നിന്നാണ് സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടുവാന്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനൊരുങ്ങുന്നത്, മനേക ഗാന്ധി പറഞ്ഞു.

തൊഴിലിടങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ നേരിട്ട് പരാതി നല്‍കുവാന്‍ പലരും മടിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതിയുമായി വനിതാ ശിശുക്ഷേമ വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആകെ ജീവനക്കാരില്‍ ഏകദേശം 10 ശതമാനത്തോളം സ്ത്രീകളാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ഒരുപരിധി വരെ തടയുവാന്‍ പുതിയ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.