എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം

single-img
5 May 2017

Kerala SSLC Result 2017
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ 95.98 ശതമാനം വിജയവുമായി 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയം.

20,967 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനം തിട്ട,കുറവ് വയനാടും. 1174 സ്‌കൂളില്‍ നൂറുശതമാനം വിജയം. 100 മേനി വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ 405. എ പ്ലസ്ഏറ്റവുംകൂടുതല്‍ നേടിയ സ്‌കൂള്‍ ടി.കെ.എം.എച്ച്.എസ് മലപ്പുറം.

റീ വാല്യൂവേഷന്‍ നടത്തേണ്ടവര്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സേ പരീക്ഷ 22 മുതല്‍ 26 വരെ നടത്തും.

 

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലത്തിന് അംഗീകാരം നൽകി. ബോർഡ് യോഗത്തിനു മുൻപുതന്നെ പരീക്ഷയുടെ ടാബുലേഷൻ ജോലികളെല്ലാം പൂർത്തിയാക്കിയിരുന്നു. ഐടി പരീക്ഷയുടെ മാർക്കും ഗ്രേസ് മാർക്കും മറ്റും ചേർക്കുന്ന ജോലിയാണ് അവസാന ഘട്ടത്തിൽ നടന്നത്.

Kerala SSLC Result 2017:ഫലം അറിയാം.