ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് 10 മാസം കഴിഞ്ഞിട്ടും വി.എസ്.അച്യുതാനന്ദനും അംഗങ്ങള്‍ക്കും ശമ്പളമില്ല

single-img
4 May 2017

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് 10 മാസം കഴിഞ്ഞിട്ടും വി.എസ്.അച്യുതാനന്ദനും അംഗങ്ങള്‍ക്കും ശമ്പളം നല്‍കി തുടങ്ങിയിട്ടില്ല. പ്രതിപക്ഷ അംഗം റോജി എം. ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

ആനുകൂല്യങ്ങള്‍ എത്രയെന്ന സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 ഓഗസ്റ്റ് 18-നാണ് വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.