കശ്മീരിലെ പൂഞ്ചില്‍ കരാര്‍ ലംഘിച്ച് പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

single-img
1 May 2017

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു കരാര്‍ ലംഘിച്ചുള്ള വെടിവപ്പ് നടന്നത്. ഒരു ബിഎസ്എഫ് ജവാനും ഒരു ആര്‍മി ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബിഎസ്എഫ് പോസ്റ്റിന് നേരെ പാക് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. എട്ടരയോടെ പാക് സൈന്യം റോക്കറ്റും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരു മാസത്തിനുള്ളില്‍ ഇത് ഏഴാം തവണയാണ് പൂഞ്ച്, രജോരി സെക്ടറുകളിലായി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്.