സ്ത്രീകളോടുള്ള വിവേചനം ഹോട്ടലുകളിലും; കൊച്ചിയിലെ പ്രമുഖ ഹോട്ടലായ മജ്‌ലിസിൽ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു.

single-img
30 April 2017

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. കൊച്ചിയിലെ മജ്‌ലിസ് റെസ്റ്റോറന്റിലെ  ഹുക്ക ലോഞ്ചിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല സ്ത്രീകളെന്നു ആവര്‍ത്തിച്ചു പറയുമ്പോഴും സ്ത്രീ വിവേചനങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട ചെയ്യപ്പെടുന്നു.

മെട്രൊ നഗരമായിരിക്കുന്ന കൊച്ചില്‍ ഇങ്ങനെ ഒരു സ്ത്രീ വിരുദ്ധതയോ എന്ന ചോദ്യത്തിന് ഹുക്ക ലോഞ്ചില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നത് ് മാനേജ്‌മെന്റ് തീരുമാനമാണെന്ന് മജ്‌ലിസ് ഹോട്ടല്‍ മാനേജര്‍ റിയാസ് പ്രതികരിച്ചു.

അതേസമയം പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ വരികയും വീട്ടുകാര്‍ വന്ന് പ്രശ്‌നമുണ്ടാക്കുകയും ചെയ്ത സംഭവത്തിന്റെ പേരിലാണ് ഹുക്ക ലോഞ്ചില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതെന്ന മുടന്തന്‍ ന്യായീകരമാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. എന്തൊക്കെയായാലും കൊച്ചി പോലൊരു നഗരത്തിൽ ഇതാണ് സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനമെങ്കില്‍ കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ അവസ്ഥ എന്താകും.