മണിക്കെതിരേ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍വാങ്ങി

single-img
28 April 2017

മൂന്നാര്‍: എം.എം. മണിക്കെതിരേ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍ നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ എഎപി നേതൃത്വം തീരുമാനിച്ചത്.

ആം ആദ്മി പ്രവര്‍ത്തകരേയും ഗോമതിയേയും ചേര്‍ത്ത് വ്യാജമായി നിര്‍മിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഗോമതി എഎപിക്കെതിരെ നിലപാടെടുത്തത്.

ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ പിന്തുണ തന്നാല്‍ മതി നിരാഹാരം ഇരിക്കേണ്ടെന്ന് ഗോമതി ഇന്നലെ അറിയിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈക്ക് പിന്നില്‍ ആം ആദ്മിയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എഎപി നിരാഹാരം ഇരിക്കേണ്ടെന്ന് ഗോമതി നിലപാടെടുത്തത്. ഇതേത്തുടര്‍ന്ന് പൊമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ ഇന്നലെ രാത്രി സംഘര്‍ഷം ഉടലെടുത്തിരുന്നു.