പ്രേക്ഷകരെ ആവേശത്തിരയിലാറാടിച്ച് ബാഹുബലി രണ്ടാം പതിപ്പ് നിറഞ്ഞ സദസുകളിൽ പ്രദർശനം ആരംഭിച്ചു

single-img
28 April 2017

തിരുവനന്തപുരം: പ്രേക്ഷകരെ ആവേശത്തിരയിലാറാടിച്ച് ബാഹുബലി രണ്ടാം പതിപ്പ്. ആരംഭിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രദര്‍ശനം നിറഞ്ഞ സദസിന് മുന്‍പിലായിരുന്നു. ബഹുബലിയുടെ ആദ്യ പതിപ്പിനേക്കാള്‍ മികച്ചു നില്‍ക്കുന്നുവെന്നാണ് പൊതുവിലയിരുത്തല്‍.

അഞ്ഞൂറ് കോടി മുതല്‍ മുടക്കിയിറക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്താകെ എണ്ണായിരത്തിലധികം തിയ്യറ്ററുകളിലും കേരളത്തില്‍ 350 തിയ്യറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ ബാഹുബലി 2 ന് ടിക്കറ്റില്ല എന്നതാണ് സ്ഥിതി.