സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനിടെ അമ്മയും മകനും സ്‌കൂട്ടറിനൊപ്പം കിണറ്റില്‍ വീണു

single-img
26 April 2017

 

സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനിടെ അമ്മയും മകനും സ്‌കൂട്ടറിനൊപ്പം കിണറ്റില്‍ വീണു. ഫയര്‍ഫോഴ്‌സെത്തി ഇരുവരേയും രക്ഷപ്പെടുത്തി. കൂവപ്പടി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മാവേലിപ്പടിയില്‍ പാറപ്പുറം വീട്ടില്‍ ജോസഫിന്റെ ഭാര്യ ലിസി (47), മകന്‍ അരുണ്‍ (21) എന്നിവരാണ് ഇരുചക്ര വാഹനത്തോടൊപ്പം വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.

രാവിലെ 10 മണിയോടെ അമ്മയെ മകന്‍ സ്‌കൂട്ടറോടിക്കാന്‍ പഠിപ്പിക്കുന്നതിനിടെ യാണന് അപകടം. 30 അടിയോളം താഴ്ചയുള്ള കിണറിന് താത്കാലികമായി കല്ല് നിരത്തിവച്ച സംരക്ഷണ ഭിത്തിയാണുണ്ടായിരുന്നത്. അബദ്ധത്തില്‍ വേഗം കൂടിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക് വീഴുകയായിരുന്നു.

പെരുമ്പാവൂര്‍ ഫയര്‍‌സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് ടീമാണ് എത്തിയത്. കോണി, കയര്‍, വല എന്നിവ ഉപയോഗിച്ച് ആദ്യം ഇരുവരേയും പൊക്കിയെടുത്തു. പിന്നീട് സ്‌കൂട്ടറും പുറത്തെത്തിച്ചു. വീഴ്ചയില്‍ ലിസിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത ഇരുവരേയും ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.