ഡല്‍ഹിയില്‍ ബിജെപി തേരോട്ടം; നിലംതൊടാതെ ആപ്പ്

single-img
26 April 2017

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി ബിജെപി. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം 179 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 44 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. വെറും 34 സീറ്റില്‍ മാത്രമാണ് അവാര്‍ ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 13 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. തല്‍ സ്ഥിതികളുടെ സൂചന അനുസരിച്ച് ബിജെപി ഭരണത്തില്‍ എത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ഈ തെരഞ്ഞെടുപ്പ് അഗ്‌നിപരീക്ഷ കൂടിയാണ്. തെരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയിലെ മൂന്നു കോര്‍പറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സര്‍വേ ഫലങ്ങള്‍പറഞ്ഞിരുന്നത്. അതു ശരിവയ്ക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നതും.

വടക്കന്‍ ഡല്‍ഹിയില്‍ ബിജെപി 67 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ എഎപി 17 സീറ്റിലും കോണ്‍ഗ്രസ് 14 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി 42 സീറ്റിലും തെക്കന്‍ ഡല്‍ഹിയില്‍ 70 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്.