ശശീന്ദ്രനെ ഹണിട്രാപ്പ് ചെയ്ത സംഭവം; ആര്‍ അജിത് കുമാറിനും ജയചന്ദ്രനും ജാമ്യം ലഭിച്ചു

single-img
25 April 2017

മുന്‍മന്ത്രി എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ അറസ്റ്റിലായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു ജാമ്യം ലഭിച്ചു. മംഗളം ചാനല്‍ സിഇഒ എം.ആര്‍.അജിത്കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. കേസിലെ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.