താന്‍ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല; ചില മാധ്യമപ്രവര്‍ത്തകര്‍ തന്നോടുള്ള വിരോധം തീര്‍ക്കുകയായിരുന്നു: മന്ത്രി മണി

single-img
25 April 2017

താന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തില്‍ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോടു വിരോധമുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ സംഭവിലച്ചുകൊണ്ടിരിക്കുന്നത്. തൂക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കുമെന്നും മണി നിയമസഭയില്‍ പറഞ്ഞു.

താന്‍ നടത്തിയ പ്രസംഗത്തില്‍ പെമ്പിള ഒരുമൈ പ്രവര്‍ത്തകരെ ആക്ഷേപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെല്ലാം മൂന്നാറില്‍ നടക്കുന്ന സമരത്തിനില്ല. നാലാള്‍ സമരമാണിപ്പോള്‍ നടക്കുന്നത്. അതു തന്നേയും പാര്‍ട്ടിയേയും താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണ്- മണി പറഞ്ഞു.

സ്ത്രീകളോട് എന്നും ആദരവോടെയേ പെരുമാറിയിട്ടുള്ളൂവെന്നും മണി നിയമസഭയില്‍ വ്യക്തമാക്കി.