തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്നു സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന; കുരിശ്് തകര്‍ത്തെങ്കിലും പ്രാര്‍ത്ഥന മുടക്കില്ലെന്നു മുന്നറിയിപ്പു

single-img
22 April 2017

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥിക്കാനെത്തുന്ന സ്ഥലമാണ് അതെന്നു അവര്‍ പറഞ്ഞു. കുരിശ് തകര്‍ത്തെങ്കിലും അവിടെ ഇനിയും പ്രാര്‍ത്ഥന പതിവുീപോലെ നടക്കുമെന്നും തൃശൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

സ്പിരിറ്റ് ഇന്‍ ജീസസിന് സ്ഥലമല്ല പാപ്പാത്തിച്ചോലയിലെ കുരിശു സ്ഥാപിരുന്ന ഇടമെന്നും മരിയ സൂസൈന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു അതെന്നും അവര്‍ പറഞ്ഞു. മരിയ സൂസൈന്റെ വല്യപ്പന്‍ 60 വര്‍ഷമായി കൈവശം വച്ച് അനുഭവിക്കുന്ന സ്ഥലമാണത്. രാജകുമാരി പഞ്ചായത്തില്‍ രണ്ട് പ്രാവശ്യം പട്ടയത്തിന് അപേക്ഷ കൊടുത്തിട്ടുണ്ടെന്നും അതിന്റെ രേഖകള്‍ പഞ്ചായത്തിലുണ്ടെന്നും അവര്‍ അറിയിച്ചു.

പ്രസ്തുത സ്ഥലത്ത് വളരെ മുമ്പു തന്നെ കുരിശ് സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനാ പ്രവര്‍ത്തകനായ മരിയ സൂസൈന്‍ രണ്ട് കൊല്ലം മുമ്പ് ഞങ്ങളെ സമീപിച്ച് ആ കുരിശ് ജീര്‍ണിച്ചുവെന്നും വേറൊന്ന് സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. അതിന്‍ പ്രകാരമാണ് അവിടെ കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കുരിശ് നില്‍ക്കുന്നത് വെറും അഞ്ചടി വീതിയും അഞ്ചടി നീളവുള്ള സ്ഥലത്താണ്. മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലെ 2000 ഏക്കര്‍ സ്ഥലമൊന്നും സ്പിരിറ്റ് ഇന്‍ ജീസസ് കൈയേറിയിട്ടില്ല. ആ മല മുഴുവന്‍ എടുത്താല്‍ പോലും അഞ്ചേക്കറില്‍ കൂടുതല്‍ വരില്ലെന്നും അവര്‍ പറഞ്ഞു.

കുരിശ് നില്‍ക്കുന്ന സ്ഥലത്ത് അധികൃതര്‍ നശിപ്പിച്ച ഷെഡ്ഡുകള്‍ തങ്ങളുടെതല്ലെന്നും അത് മറ്റാള്‍ക്കാരുടേതാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കുരിശിന് മുകളില്‍ നോട്ടീസ് പതിക്കുക അല്ലാതെ അത് നീക്കാന്‍ പോകുന്ന കാര്യം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങളെ ബന്ധപ്പെട്ടിരുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുകമായിരുന്നുവെന്നും അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.