പണയ പണ്ടമായി സ്ത്രീയെ ഉപയോഗിച്ച പുസ്തകത്തോട് ഇന്ത്യക്കാര്‍ക്ക് ആദരവുണ്ടാകുന്നതില്‍ ആശ്ചര്യം; മഹാഭാരതത്തെ അധിക്ഷേപിച്ചുള്ള പരാമര്‍ശം നടത്തിയ കമല്‍ഹാസന് സമന്‍സ്

single-img
21 April 2017

ചെന്നൈ: മഹാഭാരതത്തെ അധിക്ഷേപിച്ചുകൊണ്ട് മോശം പരാമര്‍ശം നടത്തിയ നടന്‍ കമല്‍ഹാസന് തിരുനെല്‍വേലി കോടതിയുടെ സമന്‍സ്. മേയ് അഞ്ചിനു കോടതിയില്‍ ഹാജരാകനാണ് നിര്‍ദേശം. മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദു മക്കള്‍ കക്ഷി ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി സമന്‍സ് അയച്ചത്.

കഴിഞ്ഞ മാസം തമിഴ് വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ വിവാദ പരാമര്‍ശമുണ്ടായത്. പണയ പണ്ടമായി സ്ത്രീയെ (പാഞ്ചാലിയെ) ഉപയോഗിച്ച പുസ്തകത്തോട് ഇന്ത്യക്കാര്‍ക്ക് ആദരവുണ്ടാകുന്നതില്‍ ആശ്ചര്യമാണെന്നാണ് മഹാഭാരതത്തെക്കുറിച്ച് അദ്ദേഹം പഞ്ഞത്.