അപ്രതീക്ഷിത കൂടിക്കാഴ്ചയുമായി പിണറായിയും കെജ്രിവാളും; ഒന്നിച്ചു നീങ്ങാനുള്ള മുന്നൊരുക്കമെന്നു സൂചന

single-img
19 April 2017

കേരള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ത​മ്മി​ൽ ഡൽഹിയിൽ അപ്രതീക്ഷിത കൂ​ടി​ക്കാ​ഴ്ച. കൂടിക്കാഴ്ച തി​ക​ച്ചും സൗ​ഹൃ​ദപരമായിരുന്നുവെന്നു പിണറായി വിജയൻ മാധ്യമങ്ങളമാടു പറഞ്ഞു. എ​ന്നാ​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യും അദ്ദേഹം വ്യക്തമാക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ൽ രാ​ജ്യ​ത്ത് ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നു കേ​ജരി​വാ​ൾ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ പേ​ടി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​തു ദു​ഖ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്. ബി​ജെ​പി​യെ നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സി​നെ ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇതിനായി മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി കൂടിക്കാഴ്ചയ്ക്കു ശേഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​നു​മാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​വെ​ന്നു കേ​ജരി​വാളും വ്യക്തമാക്കി. കേ​ര​ള ഹൗ​സി​ൽ വച്ചായിരുന്നു ഇരു മുഖ്യമന്ത്രിമാരും തമ്മിൽ കൂ​ടി​ക്കാ​ഴ്ച നടത്തിയത്. ബിജെപിക്കെതിരെ ഒന്നിച്ചു നീങ്ങുവാനുള്ള നീക്കങ്ങളുടെ മുന്നൊരുക്കമാണ് ചര്‍ച്ചയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.