കാര്‍ഡിടപാടുകള്‍ മാത്രമേ നടത്താവു എന്നു ഉപദേശിച്ച പ്രധാനമന്ത്രി അറിയുന്നുണ്ടോ?; ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഇടാക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നു റിലയന്‍സ് പമ്പുകള്‍ ഉള്‍പ്പെടെയുള്ളവ ക്രഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കല്‍ നിര്‍ത്തി

single-img
19 April 2017

രാജ്യത്ത് 500-1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ വന്‍ ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പണം പിന്‍വലിക്കലിനെ തുടര്‍ന്നു കൈയില്‍ കാശില്ലാത്തവര്‍ക്കും സര്‍ക്കാരിനെ ഈ നീക്കം ചെറുതല്ലാത്ത രീതിയിലാണ് ആശ്വാസം പകര്‍ന്നിരുന്നതും. എന്നാല്‍ ഈ മാസം മുതല്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുള്‍ പ്രഖ്യാപിച്ച പുതിയ നയം ഇതിനു തിരിച്ചടയായിരിക്കുകയാണ്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയും എടിഎം, മറ്റു കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വ്വീസ് ടാക്‌സും ഈടാക്കുന്ന ബാങ്കുകളുടെ നടപടിയെ തുടര്‍ന്നു പല സ്ഥാപനങ്ങളും ഇപ്പോള്‍ കാര്‍ഡ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതാണ് സത്യം. എടിഎം വഴി ലഭിക്കുന്ന പണത്തിന്റെ കുറവും കാര്‍ഡ് ഇടപാടുകള്‍ നിരാകരിക്കുന്നതും പൊതുജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിപ്പിക്കുന്നത്.

ഏറ്റവും ഒടുവിലായി റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ ക്രഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല എന്നുള്ളതാണ് വാര്‍ത്തയായിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പല പമ്പുകളിലും അറിയിപ്പും പതിച്ചിട്ടുണ്ട്. പഴയ ഓര്‍മ്മവച്ചു കാര്‍ഡ് ഉപയോഗിച്ചു പെട്രോള്‍ നിറയ്ക്കാമെന്നു കരുതി കൈയില്‍ പണമില്ലാതെ വരുന്നവരൊക്കെ നിരാശരായി തിരികേ പോകേണ്ട അവസ്ഥയിലാണ്. കറന്‍സി പിന്‍വലിച്ചും പണനം ഉപഭോഗം കുറച്ചും കാര്‍ഡ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമൊക്കെ ഇക്കാര്യങ്ങള്‍ അറിയുന്നുണ്ടോ എന്നുള്ളകാര്യവും സംശയമാണ്.

റിലയന്‍സ് പമ്പില്‍ പെട്രോള്‍ നിറയ്ക്കാന്‍ എത്തിയ പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അടിപൊളി! അമ്പാനീടെ പമ്പിലെ നോട്ടീസ്‌!! Digital Era!!!!! 😉

Posted by Prasad Tsiva on Tuesday, April 18, 2017