ഇന്ത്യന്‍ സമ്മര്‍ദ്ദം ഫലിച്ചു; വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

single-img
18 April 2017

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമയും വ്യവസായിയുമായ വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടനിലാണ് മല്യ അറസ്റ്റിലായിരിക്കുന്നത്. ബ്രിട്ടന്‍ പോലീസായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പിടിയിലാണ് മല്യ.

മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി മല്യ ബാങ്കില്‍ നിന്നും വായ്പയായി വന്‍തുകകളാണ് വാങ്ങിയിരുന്നത്. എന്നാല്‍ 2012ല്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വന്‍ നഷ്ടത്തിലാവുകയും പിന്നാലെ പൂട്ടുകയുമായിരുന്നു. തുടര്‍ന്ന് ലോണുകള്‍ അടക്കാതെ മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു.