ശ്രീനഗറില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാവിനെ വെടിവച്ചു കൊന്നു

single-img
16 April 2017

ശ്രീനഗര്‍:ശ്രീനഗറിലെ ബാറ്റമാലൂവില്‍ സുരക്ഷാ സൈനികരുടെ വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് അഹമ്മദ് (23) ആണ് കൊല്ലപ്പെട്ടത്. ബാട്മാലുവിലെ രെഖ ചൗക്കില്‍ ബിഎസ്എഫ് വാഹനത്തിനു നേര്‍ക്ക് കല്ലേറുനടത്തിയ ജനക്കൂട്ടത്തിനു നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ കല്ലെറിഞ്ഞു പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ സജാദ് ഉണ്ടായിരുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സജാദിന്റെ മരണത്തോടെ രോഷാകുലരായിരിക്കുകയാണ് പ്രദേശവാസികള്‍.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സുരക്ഷാ സൈന്യത്തിനുനേരെ കല്ലേറു നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.