യോഗി സര്‍ക്കാര്‍ പണിതുടങ്ങി; പിന്നോക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണങ്ങള്‍ എടുത്തുകളഞ്ഞ് യോഗി സര്‍ക്കാര്‍

single-img
13 April 2017

ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണങ്ങള്‍ എടുത്തുകളഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് സംവരണത്തിനെതിരായ തങ്ങളുടെ നയം മയാഗി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങള്‍ എടുത്ത കളഞ്ഞു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ കോപ്പിയും പുറത്തു വന്നിട്ടുണ്ട്. പിന്നോക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പി.ജി പ്രവേശനത്തിന് നീക്കി വച്ചിരുന്ന സീറ്റുകളാണ് എടുത്തുകളഞ്ഞിരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സവര്‍ണ്ണ മനോഭാവം മൂലമാണ് സംവരണ, റദ്ദാക്കിയതെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

2006ല്‍ സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തിലുള്ള മുലായം സിങ് സര്‍ക്കാരായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മുലായം സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നത്.