ഈണം കോപ്പിയടിച്ച യുഎസ് ഗായകന് 20 മില്യണ്‍ ഡോളര്‍ പിഴ

single-img
13 April 2017

പാട്ടിന്റെ ഈണം പകര്‍ത്തിയെന്നാരോപിച്ച് യുഎസിലെ എഡ് ഷീരന്‍ എന്ന പ്രശസ്ത യുവ ഗായകന് പിഴയൊടുക്കേണ്ടിവന്നത് 20 മില്യണ്‍ ഡോളര്‍ (ഏകദേശം 129കോടി രൂപ).കോടതിയ്ക്കു പുറത്തു നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വന്‍ തുക പിഴയായി നല്‍കിയാണ് ഗായകന്‍ പകര്‍പ്പവകാശ നിയമപ്രകാരമുള്ള കേസ് ഒത്തുതീര്‍പ്പാക്കിയത്.

എഡ് ഷീരന്റെ ‘ഫോട്ടൊഗ്രാഫ്’ എന്ന ഹിറ്റ് ഗാനമാണു വിവാദമായത്. ഈ ഗാനത്തിന് ‘മറ്റ് കാഡിലി’ന്റെ അമേസിങ് എന്ന പാട്ടിന്റെ ഈണത്തിനോട് സാമ്യമുണ്ടായിരുന്നുവെന്നാണ് ആരോപണം.’ഗാനത്തിന്റെ കോറസും 39 മ്യൂസികല്‍ നോട്‌സും’ ഷീരന്‍ അതേപടി പകര്‍ത്തിയെടുത്തെന്നാണ് മറ്റ് കാഡില്‍ ആരോപിക്കുന്നത്.

എക്‌സ് ഫാക്ടര്‍ എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലെ ജേതാവായ മറ്റ് കാഡില്‍ അഞ്ചു വര്‍ഷം മുന്‍പാണ് ഈ ഗാനം പുറത്തിറക്കിയത്. സാധാരണക്കാര്‍ക്കു പോലും കേട്ടാല്‍ മനസിലാകുന്ന വിധത്തിലാണ് എഡ് ഷീരന്‍ തന്റെ ഗാനത്തിന്റെ ഈണം പകര്‍ത്തിയതെന്നാണ് മറ്റ് കാഡില്‍ കാലിഫോര്‍ണിയ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കുന്നത്.

പകര്‍പ്പവകാശ നിയമ കേസുകളില്‍ പരാതിക്കാരന് അനുകൂല വിധി സമ്പാദിക്കുന്നതിലൂടെ പ്രശസ്തനായ റിച്ചാര്‍ ബഷ് എന്ന അഭിഭാഷകന്‍ മുഖേനയാണ് മറ്റ് കാഡില്‍ എഡ് ഷീരനെതിരെ വിജയം നേടിയെടുത്തത്.