ആലപ്പുഴ ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍ക്ക് മദ്യപിച്ചെത്തിയ രോഗിയുടെ മര്‍ദ്ദനം; കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

single-img
11 April 2017

ആലപ്പുഴ: ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ക്ക് മദ്യപിച്ചെത്തിയ രോഗിയുടെ ക്രൂര മര്‍ദ്ദനം.യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ ഡോക്ടറെയും മറ്റു രോഗികളെയും മര്‍ദ്ദിച്ചത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹോസ്പിറ്റലിനടുത്തുള്ള ഒരു റിസോര്‍ട്ടില്‍ മദ്യപിച്ച് ബഹളം വെച്ച ഇയാളെ കുറച്ച് പേര്‍ ചേര്‍ന്ന് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് അക്രമാസക്തനായ ഇയാള്‍ അകാരണമായി ബഹളം വെക്കുകയും അവിടെയുള്ളവരെയൊക്കെ ശകാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിയിടയിലാണ് രോഗികളെ കിടത്തിയിരിക്കുന്ന റൂമിലേക്ക് ഓടിക്കയറിയ ഇയാള്‍ അവിടെയുള്ള രോഗികളെയും അവരോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോക്ടറെയും നിലത്തേക്ക് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത്. അക്രമാസക്തനായ ഇയാളെക്കണ്ട് കൈക്കുഞ്ഞുമായെത്തിയ സ്ത്രീകളടക്കം പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സെക്യൂരിറ്റിയിലുള്ളവര്‍ വന്ന് അക്രമിയെ പിടിച്ച് മാറ്റുകയാണുണ്ടായത്.

ഇയാള്‍ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി ഇ വാര്‍ത്തയോടു പറഞ്ഞു.