ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസ്; ജിഷ്ണുവിന്റെ ഉത്തരക്കടലാസ് മുഴുവന്‍ വെട്ടിയത് സി പി പ്രവീണ്‍; പിടിയിലായ ശക്തിവേലിന്റെ മൊഴി പുറത്ത്

single-img
10 April 2017

നെഹ്‌റു എന്‍ജിനിയറിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസെന്ന് മൊഴി. പാമ്പാടി നെഹ്‌റു എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണ കേസിലെ മൂന്നാം പ്രതികൂടിയായ ശക്തിവേല്‍ പിടികൂടിയതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനു മൊഴി നല്‍കുകയായിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ ഒരുതവണ കൃഷ്ണദാസ് സന്ദര്‍ശിച്ചുവെന്നും നിയമസഹായം ഏര്‍പ്പാടാക്കിയത് കൃഷ്ണദാസാണെന്നും ശക്തിവേല്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിഷ്ണു നോക്കിയെഴുതിയത് ഒരു ഉത്തരം മാത്രമാണെന്നും ശക്തിവേല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉത്തരക്കടലാസ് മുഴുവന്‍ വെട്ടിയത് കേസിലെ നാലാം പ്രതി സി പി പ്രവീണ്‍ ആണെന്നും ശക്തിവേല്‍ പൊലീസിനോടു പറഞ്ഞു.