കൊലയാളികളായി വീണ്ടും തെരുവ് നായക്കള്‍; ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവ് നായക്കള്‍ ആക്രമിച്ചു കൊലപ്പെടുത്തി

single-img
8 April 2017

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. രാത്രി പുറത്തിറങ്ങിയ വൃദ്ധനെ നായ്ക്കള്‍ കടിച്ചു കൊന്നു. മാമം കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (85) ആണ് മരിച്ചത്.

കാട്ടിന്‍പുറം പാടത്ത് രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മുഖവും വലതു കയ്യും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പത്തു മീറ്റര്‍ ചുറ്റളവില്‍ വരെ ചോരപ്പാടുകളുണ്ടായിരുന്നതായി പൊലീസ് ഇ-വാര്‍ത്തയോടു പറഞ്ഞു.

9 മണിയോടെ കുഞ്ഞുകൃഷ്ണന്‍ വീടിനു പുറത്തിറങ്ങുകയായിരുന്നു. സമയമേറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നായ്ക്കളോടു മല്ലിട്ടതിന്റെ തെളിവുകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.