‘ഈ പ്രതികള്‍ ജീവിച്ചിരിക്കുവാന്‍ യോഗ്യരല്ല’: നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു

single-img
8 April 2017

നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു വധശിക്ഷ. മഹാരാഷ്ട്രയിലെ ഹിംഗോളി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വധശിക്ഷയ്ക്കു വിധിച്ചത്. ഭഗവത് പ്രഭാതി ക്ഷിര്‍സാഗര്‍, സതീഷ് ബാബന്‍ ക്ഷിര്‍സാഗര്‍ എന്നിവരാണു കേസിലെ പ്രതികള്‍.

2016 ജനുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വീട്ടില്‍ താമസിച്ചിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികള്‍ ഇരുവരും വാറങ്ക സ്വദേശികളാണ്. സംഭവത്തെ തുടര്‍ന്ന് വന്‍ ജനരോഷമാണ് പ്രതികള്‍ക്കെതിരെ ഉയര്‍ന്നത്.

ഒരു കുഞ്ഞിന്റെ ജീവന്‍ ഇല്ലാതാക്കിയ പ്രതികള്‍ ജീവിച്ചിരിക്കുവാന്‍ അര്‍ഹരല്ല എന്നു കോടതി വിധിന്യായത്തില്‍ പറഞ്ഞു. കേസ് കോടതിലയില്‍ എത്തിയപ്പോള്‍ 25ഓളം സാക്ഷികളെ വിസ്തരിച്ചിരുന്നു. വിചാരണയ്‌ക്കൊടുവില്‍ പ്രതികള്‍ക്കു വധശിക്ഷ വിധിക്കുകയായിരുന്നു.