ബ്ലേഡായിരുന്നു ഇതിലും ഭേദം; സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതറിഞ്ഞ് അക്കൗണ്ട് റദ്ദുചെയ്ത യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ

single-img
7 April 2017

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എന്ന പെരുമയില്‍ നില്‍ക്കുന്ന എസ്ബിഐ ഉപഭോക്താക്കളെ ദ്രോഷിക്കുന്ന നടപടി തുടരുന്നു. ബാങ്ക് സര്‍വ്വീസ് നിരക്കുകകള്‍ വര്‍ധിപ്പിക്കുന്നതറിഞ്ഞ് അക്കൗണ്ട് റദ്ദ് ചെയ്യാനെത്തിയ ഉപഭോക്താവില്‍ നിന്നും ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ എസ്ബിഐ ഈടാക്കിയത് 575 രൂപയാണ്. കോതമംഗലം സ്വദേശിയായ പികെ ദിനില്‍ എന്ന യുവാവാണ് എസ്ബിഐയുടെ ഈ കഴുത്തറുപ്പന്‍ രീതിക്ക് ഇരയായാത്.

അക്കൗണ്ട് റദ്ദുചെയ്യാനെത്തിയ ദിനിലിന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്നത് 1020 രൂപയാണ്. ഇതില്‍ നിന്നാണ് 575 രൂപ എസ്ബിഐ ക്യാന്‍സലേഷന്‍ ചാര്‍ജായി പിടിച്ചെടുത്തത്. എടിഎം കാര്‍ഡിന്റെ വാര്‍ഷിക ഫീസ് എന്ന പേരില്‍ 115 രൂപയും ദിനിലിന്റെ പക്കല്‍ നിന്നും എസ്ബിഐ കോതമംഗലം ശാഖ ഈടാക്കിയിട്ടുണ്ട്.

തുച്ഛമെങ്കിലും അവസാനത്തെ പണവു േവാങ്ങിയെടുത്ത ദിനില്‍ ബാങ്കുകളുടെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനായി ഇനി പോസ്റ്റ് ഓഫീസ് ബാങ്കിലേക്ക് മാറുകയാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.