അഭിമാനിക്കുന്നു, ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെ ഓര്‍ത്ത്; പൊലീസ് അതിക്രമത്തിനു പിന്നാലെ എഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ജിഷ്ണുവിന്റെ പഴയ വിപ്ലവ പോസ്റ്റുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

single-img
5 April 2017

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്നു ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ച ജിഷ്ണുവിന്റെ മാതാവിനെയും കുടുംബത്തേയും പൊലീസ് മര്‍ദ്ദിച്ചതിന്റെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

2016 മെയ് 21ന് ജിഷ്ണു കമ്മ്യൂണസത്തെയും പിണറായി വിജയനേയും പുകഴ്ത്തി ജിഷ്ണു ഇട്ട പോസ്റ്റുകളാണ് ഈ പശ്ചാത്തലത്തില്‍ വീണ്ടും ഉയര്‍ന്നു വരുന്നത്. പഠനകാലത്ത് എഫ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ജിഷ്ണു. എസ്എഫ്‌ഐയുടെ പയലസമരങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു ജിഷ്ണുവെന്നുള്ള കാര്യം കൂട്ടുകാരും സാക്ഷ്യപ്പെടുത്തിയിരുന്നു.

പിണറായി എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും. ചിലര്‍ ഭയക്കും. ചിലര്‍ കിടന്നു മോങ്ങും. ചിലര്‍ ചൊറിഞ്ഞുകൊണ്ടേയിരിക്കും. അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്നു, ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്… ലാല്‍സലാം

-പിണറായി വിജയന്റെ ഫോട്ടോ ഉള്‍പ്പെടെ ജിഷ്ണു തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

നെറ്റിയിലെ ചന്ദനക്കുറിയോ തലയിലെ തട്ടമോ കഴുത്തിലെ കുരിശോ നോക്കാതെ സ്‌നേഹിക്കാന്‍ കഴിയുന്നവന്‍ ആരാണോ അവനാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്‍. വര്‍ഗ്ഗീയ വാദികളോടു പറയുന്നു ഞാനൊരു കമ്മ്യൂണിസ്റ്റുകാരന്‍. ഇതെന്റെ ആത്മവിശ്വാസവും അഹങ്കാരവും…

-ജിഷ്ണുവിന്റെ മറ്റൊരു പോസ്റ്റിലെ വരികള്‍

ഇന്നു പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങിയ ജിഷ്ണുവിന്റെ മാതാവിനെയും കുടുംബത്തേയും കടുത്ത നടപടികളിലൂടെയാണ് പൊലീസ് നേരിട്ടത്. പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഒരു യുവാവ് മരണപ്പെടുകയും അതിന്റെ നീതിക്കായി മുറവിളി കൂട്ടിയ ബന്ധുക്കളെ പൊലീസ് തല്ലിച്ചതയ്ക്കുകയും ചെയ്തതു ചൂണ്ടിക്കാട്ടിയാണ് ജിഷ്ണുവിന്റെ പഴയ പോസ്റ്റുകള്‍ നവമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.