ബീഫ് നിരോധനം: ബിജെപിയുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ശിവസേന;ബീഫ് നിരോധനത്തെ കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?

single-img
3 April 2017


മുംബൈ: ബീഫ് നിരോധനം സംബന്ധിച്ച് ബിജെപിയുടെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ശിവസേനയുടെ മുഖപത്രം സാമ്‌ന. മലപ്പുറത്ത് ബീഫ് നിരോധിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗം വെല്ലുവിളിക്കുന്നു.

ഗോവധവുമായി ബന്ധപ്പെട്ട് വ്യത്യസത് നിലപാടുകള്‍ സ്വീകരിക്കുന്നതിനേയും പത്രം വിമര്‍ശിക്കുന്നുണ്ട്. ഗോവധത്തില്‍ ബി.ജെ.പി സ്വീകരിക്കുന്നത് വ്യത്യസ്തമായ നിലപാടുകള്‍ ആണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവസേന മുഖപത്രത്തില്‍ പറയുന്നു.

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, താന്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സാമ്‌ന ബിജെപിയെ വിമർശിക്കുന്നത്.ചില സംസ്ഥാനങ്ങളില്‍ ഗോവധത്തിന് വധശിക്ഷ നല്‍കുമ്പോള്‍ അവിടങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് ബിജെപിയുടെ നിലപാടെന്താണെന്നും ശിവസേന ചോദിക്കുന്നുണ്ട്.